പാഠ പുസ്‌തകങ്ങളിൽ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാകില്ല; തീരുമാനവുമായി തമിഴ്‌നാട്
ചെന്നൈ: പാഠ പുസ്‌തകങ്ങളിലെ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഉള്ളിൽ ജാതിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം. ജാതിയുടെ പേരിൽ ദുരഭിമാന കൊലപാതങ്ങൾ ഉൾപ്പടെ...
വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്
ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ടിൽ കുടുങ്ങിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്‌തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെ മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു....
ഒളിമ്പിക്‌സിലെ തോൽവി; ഹോക്കി താരം വന്ദനയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം
ഹരിദ്വാർ: ടോക്യോ ഒളിമ്പിക്‌സിക്‌സ് വനിതാ ഹോക്കി സെമി ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ താരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം. ബുധനാഴ്‌ച നടന്ന സെമി ഫൈനൽ മൽസരത്തിൽ അർജന്റീനയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു....
പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചൊവ്വാഴ്‌ചത്തേക്കാണ് മാറ്റിയത്. കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം.
ചീഫ് ജസ്‌റ്റിസ് എന്‍വി...
മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതി വരുന്നു
ന്യൂഡെൽഹി: രാജ്യത്തെ മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതി വരുന്നു. നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം.
മരിച്ച വ്യക്‌തികളുടെ...
കോവിഡ് ഇന്ത്യ; 41,726 രോഗമുക്‌തി, 42,982 രോഗബാധ, 533 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി...
രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും
ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 9ന് ശ്രീനഗർ സന്ദർശിക്കും. അവിടുത്തെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഹുൽ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ...
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...








































