Fri, Sep 11, 2026
35 C
Dubai

ജമ്മു കശ്‌മീരിലെ സർവകക്ഷി യോഗം ഇന്ന്

ശ്രീനഗർ: ജമ്മു കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ ഗുപ്‍കർ സഖ്യം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ...

ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം

കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ...

ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം

കൊച്ചി: രാജ്യദ്രോഹകേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് തുടർച്ചയായി ഏഴ് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ഐഷ ലക്ഷദ്വീപിൽ തുടരണോ എന്ന കാര്യം നാളെ അറിയിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. കവരത്തി...

തമിഴ്‌നാട്ടിൽ പോലീസ് ക്രൂരത വീണ്ടും; യുവാവ് കൊല്ലപ്പെട്ടു, എഎസ്‌ഐ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ എഎസ്ഐ പെരിയസ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകീട്ട് സേലത്തെ...

ഡെൽറ്റ പ്‌ളസ്‌ ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അകലുന്നതിനിടെ ആശങ്ക ഉയർത്തി ഡെൽറ്റ പ്‌ളസ് വകഭേദം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം...

ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; നീരവ് മോദിയുടെ അപ്പീൽ തള്ളി

ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ ഹരജി യുകെ ഹൈക്കോടതി തള്ളി. ലണ്ടന്‍ കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് മോദി അപേക്ഷ നല്‍കിയത്. ഇന്ത്യയിൽ നീതിയുക്‌തമായ വിചാരണ...

ആദ്യം കോവാക്‌സിൻ; രണ്ടാം ഡോസായി കോവിഷീൽഡ്‌; അസമിൽ വാക്‌സിൻ മാറിനൽകിയതായി പരാതി

ദിസ്‌പൂർ: ആദ്യ ഡോസ് കോവാക്‌സിൻ ലഭിച്ച സഹോദരങ്ങൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ്‌. അസമിലെ സിൽച്ചാർ നഗരത്തിലാണ് സംഭവം. മെയ് 11ന് കോവാക്‌സിൻ ഷോട്ടുകൾ സ്വീകരിച്ച സയന്തൻ ഭട്ടാചാര്യയും സഹോദരനും ജൂൺ 21നാണ്...

കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു

പാറ്റ്ന: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പാറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ് വരെ...
- Advertisement -