യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്‌ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു
ഡെൽഹി: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരങ്ങളിലെ സംസ്‌ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം. അപകട സാധ്യതാ മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
പാരാദ്വീപിനും സാഗർദ്വീപിനും...
ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‌ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്കും മറ്റ് സ്‌ഥലങ്ങളില്‍നിന്ന്...
കേന്ദ്രവുമായി മാത്രമേ ഇടപാട് നടത്തൂ; പഞ്ചാബിന്റെ വാക്‌സിൻ അഭ്യർഥന തള്ളി മൊഡേണ
ചണ്ഡീഗഡ്: കോവിഡ് വാക്‌സിൻ നേരിട്ട് സംസ്‌ഥാനത്തിന് നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ അഭ്യർഥന നിരസിച്ച് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. തങ്ങളുടെ ഔദ്യോഗിക നിയമമനുസരിച്ച് കേന്ദ്ര സർക്കാരുമായി മാത്രമേ ഇടപാട് നടത്താൻ കഴിയുകയുള്ളൂ എന്നാണ്...
നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ പരിഷ്‌കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നു
കവരത്തി: ലക്ഷദ്വീപിലെ പുതിയ നിയമ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാവുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതും അടക്കമുള്ള അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്ക് എതിരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധം കടുപ്പിക്കുന്നത്.
കോവിഡ്...
ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്
ഡെൽഹി: ടൂള്‍ കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്‌താവ് സംപീത് പത്രക്ക് പിന്നാലെ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു....
സിബിഎസ്‌ഇ പരീക്ഷ നീട്ടണം; വാക്‌സിൻ നൽകിയിട്ട് നടത്താമെന്ന് സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പരീക്ഷ നീട്ടിവെക്കണമെന്ന് സംസ്‌ഥാനങ്ങൾ. പ്‌ളസ് ടു പരീക്ഷ സെപ്‌റ്റംബറിലേക്ക് നീട്ടമാണെന്നാണ് ആവശ്യം. പരീക്ഷാ നടത്തിപ്പിനെ ഡെൽഹിയും മഹാരാഷ്‌ട്രയും എതിർത്തു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിലാണ് സംസ്‌ഥാനങ്ങൾ...
ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയിട്ട് കോവിഡ് കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഖുശ്ബു
ചെന്നൈ: ജനങ്ങൾ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കോവിഡ് കേസുകൾ കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. ലോക്ക്ഡൗൺ നിയമങ്ങള്‍ ശരിയായി വായിച്ചു നോക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറഞ്ഞു.
"ഞാനുള്‍പ്പടെയുള്ള...
കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം
മുംബൈ: 'ഇളകിമറിയുന്ന ആഴക്കടലിൽ കൂരിരുട്ടിനോടും കൂറ്റൻ തിരമാലകളോടും മല്ലിട്ട് ഒൻപത് മണിക്കൂറാണ് പിടിച്ചുനിന്നത്. ഓരോ തവണ തിര ആഞ്ഞടിക്കുമ്പോഴും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതും. എന്നാൽ ഓരോ തവണയും ജീവന് തുണയായി ഒരു...








































