കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. അവശ്യ വസ്‌തുക്കൾ ഫോണിലൂടെ ഓർഡർ ചെയ്‌ത്‌ വാങ്ങുവാനും സൗകര്യമുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയാണ് അവശ്യ വസ്‌തുക്കളുടെ വിതരണ സമയം. ലോക്ക്ഡൗണുമായി പൊതുജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി സ്‌റ്റാലിൻ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾക്ക് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE