Tue, Sep 15, 2026
38 C
Dubai

ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ന്യൂഡെൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600...

ലോക്ക്ഡൗൺ ലംഘനം ആരോപിച്ച് മർദ്ദനം; കളക്‌ടറെ സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി : ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ കളക്‌ടർക്കെതിരെ നടപടി. ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് ജില്ലാ കളക്‌ടർ രൺബീർ ശർമ്മയെ സസ്‌പെൻഡ് ചെയ്‌തു. മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ...

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം

ന്യൂഡെൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇക്കാര്യത്തിൽ അനുമതി തേടി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചു. നിലവിൽ രാജ്യത്ത് പ്രധാനമായും വിതരണം ചെയ്യുന്നത് കോവിഷീൽഡ്‌,...

മണിപ്പൂരിലും മഹാരാഷ്‍ട്രയിലും ഭൂചലനം

ന്യൂഡെല്‍ഹി: മണിപ്പൂരിലും മഹാരാഷ്‍ട്രയിലെ ഭൂചലനം. മണിപ്പൂരിലെ ഉഖ്രുലില്‍ ഞായറാഴ്‌ച രാവിലെയുണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ് ഭൂചലനം അനുഭവപ്പെട്ടത്. മെയ്...

കോവിഡ് ഇന്ത്യ; 2.4 ലക്ഷം പേർക്ക് രോഗബാധ, 3741 മരണം

ന്യൂഡെൽഹി: രാജ്യത്ത് 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം...

വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ

ന്യൂഡെല്‍ഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് അയച്ചു. അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും അപകീര്‍ത്തി സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളെ തുടർന്നാണ് നടപടിയെന്ന് ഐഎംഎ...

ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്‌ഥിരീകരിച്ചു. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്‌ണൻ...

യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, മറ്റ് മന്ത്രിമാരും ചർച്ചയിൽ...
- Advertisement -