Wed, Sep 16, 2026
35 C
Dubai

കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം

ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക. ഇതോടൊപ്പം മുലയൂട്ടുന്ന...

കോവിഡ്; രാജസ്‌ഥാനിൽ ബിജെപി എംഎൽഎ അന്തരിച്ചു

പ്രതാപ്ഗഡ്: കോവിഡ് ബാധിച്ച് രാജസ്‌ഥാൻ ബിജെപി എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. 55 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ധരിയവാഡ് നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ...

മരിച്ചത് 1,621 പേരെന്ന് അധ്യാപക സംഘടന; മൂന്ന് പേർ മാത്രമെന്ന് യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന അധ്യാപകരിൽ 1,621 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന അധ്യാപക സംഘടനയുടെ ആരോപണം നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മൂന്ന് അധ്യാപകർ മാത്രമാണ് മരിച്ചത് എന്നാണ്...

വാക്‌സിൻ ഉൽപാദനം; കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

ഡെൽഹി: വാക്‌സിന്‍ ഉൽപാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര...

ബാറബങ്കിയിലെ മസ്‌ജിദ്‌ പൊളിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാറബങ്കിയിൽ മസ്‌ജിദ്‌ പൊളിച്ചു മാറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ്. മുന്‍കൂര്‍ അറിയിപ്പ് ഇല്ലാതെയാണ് ബാറബങ്കി ഭരണകൂടം മസ്‌ജിദ്‌ പൊളിച്ചുമാറ്റിയതെന്ന് ബോര്‍ഡ് പറഞ്ഞു. “റാം സ്‌നേഹി...

വാക്‌സിൻ സ്വീകരിച്ചത് ഗസ്‌റ്റ്‌ ഹൗസിൽ വെച്ച്; ക്രിക്കറ്റ് താരം കുൽദീപിനെതിരെ അന്വേഷണം

കാൺപൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ വിവാദം. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്ളോട്ട് ബുക്ക് ചെയ്‌ത ആശുപത്രിയിൽ ചെന്ന് വാക്‌സിൻ എടുക്കാതെ ഗസ്‌റ്റ്‌ ഹൗസിൽ വെച്ച്...

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനാണ് ബുദ്ധദേവ് ഭട്ടാചാര്യയോട് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ മിറ ഭട്ടാചാര്യക്കും സഹായിക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ...

‘പറഞ്ഞാൽ മനസിലാകില്ലേ’; ദിഷാ രവിയുടെ ഹരജിയിൽ കേന്ദ്രത്തെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവി നല്‍കിയ ഹരജിയില്‍ ഇതുവരെ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക്...
- Advertisement -