Mon, Jul 6, 2026
35.4 C
Dubai

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ റമദാൻ മാസത്തിലെ കൂട്ടായ്‌മകൾക്ക് നിരോധനം

മുംബൈ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റമദാൻ മാസത്തിലെ കൂട്ടായ്‌മകളും, ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്‌ട്ര സർക്കാർ. ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്‍ശിച്ച്...

‘ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്‌തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് മെഹബൂബ മുഫ്‌തി. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്‌തി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുക ആണെന്ന്...

ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു

ഡെൽഹി: രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുനിൽ അറോറ വിരമിച്ചതോടെയാണ് സുശീൽ ചന്ദ്രയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. 2019 ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. സുശീൽ...

കോവിഡ്; നടൻ വീര സാഥിദാർ വിടവാങ്ങി

ന്യൂഡെൽഹി: ദേശിയ പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രശസ്‌ത ചിത്രം 'കോർട്ടി'ലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ വിടവാങ്ങി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു മരണം. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയിൽ ഏറെയായി...

ഗുജറാത്ത് കലാപം; മോദിക്ക് ക്ളീൻചിറ്റ് നൽകിയതിന് എതിരായ ഹരജി രണ്ടാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻചിറ്റ് നൽകിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്‌ത്‌ സാകിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന...

കോവിഡ് ഇന്ത്യ; 97,168 രോഗമുക്‌തി, 1,61,736 രോഗബാധ, 879 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ 34ആം ദിവസമാണ് പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. 97,168 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി. രാജ്യത്ത് ഇതുവരെ...

മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനര്‍ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി...
- Advertisement -