ന്യൂഡെൽഹി : രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഡെൽഹിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ പോലീസ് റെയ്ഡ് ചെയ്തു. ദസ്രത്ത് പുരിയിലെ ഒരു വീട്ടിൽ നിന്നുമാണ് ഇത്രയധികം ഓക്സിജൻ സിലിണ്ടറുകൾ ഡെൽഹി പോലീസ് കണ്ടെടുത്തത്.
32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ ഓക്സിജൻ സിലിണ്ടറുകളുമാണ് ഇവിടെ നിന്നും റെയ്ഡ് ചെയ്തതെന്ന് ഡെൽഹി പോലീസ് വ്യക്തമാക്കി. ആവശ്യക്കാർക്ക് വലിയ തുകക്ക് വിൽക്കുന്നതിന് വേണ്ടിയാണ് വീട്ടിൽ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. ഇതിലെ ചെറിയ സിലിണ്ടറുകൾ 12,500 രൂപക്കാണ് ആളുകൾക്ക് വിറ്റതെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ സംഭവത്തിൽ തുടർ അന്വേഷണം നടത്തുമെന്നും ഡെൽഹി പോലീസ് അറിയിച്ചു.
Read also : വൈഗ കൊലക്കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ഗോവയിൽ