Sat, May 18, 2024
38.8 C
Dubai

കോവിഡ്; രാജ്യത്ത് പുതിയ 45,209 കേസുകൾ, 501 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,398 ആയി. ശനിയാഴ്‌ച 46,232 പുതിയ കേസുകളായിരുന്നു...

ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയന്റ്സ് (ടിആർപി) തട്ടിപ്പ് കേസ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. സംഭവത്തിൽ ഇഡി കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ...

ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

ലഖ്‌നൗ: യുപിയിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം വീട്ടുതടങ്കലിന് സമാനമായ അവസ്‌ഥയിലെന്ന് പൗരാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ). Also Read: വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം...

കോവിഡ് ചികിൽസയിൽ മുന്നേറ്റം; വാക്‌സിൻ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം; ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

റിയാദ്: ജി20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിൽ നടക്കുന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്‌മയായ ജി20യുടെ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശനിയാഴ്‌ച പങ്കെടുത്തിരുന്നു....

കോവാക്‌സിന്‍ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് നിർമാതാക്കൾ

ന്യൂഡെൽഹി: കോവിഡിനെതിരായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഓഫ് കമ്പനിയെ (ഡിജിസിഐ) ഈ വിവരം...

വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ

മുംബൈ: വീട്ടിൽ കഞ്ചാവ് കണ്ടത്തിയതിനെ തുടർന്ന് ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കുറഞ്ഞ അളവിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിനെ തുടന്ന് ഭാരതി സിങ്ങിനെയും...

2021 തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരും; തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട്ടില്‍ 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. അടുത്ത വര്‍ഷം ഏപ്രില്‍- മെയ്...

മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്‌ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്‌ത ജാതി, മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള്‍ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം...
- Advertisement -