ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

By News Desk, Malabar News
Hathras family under house arrest; Civil rights group calls for security
Ajwa Travels

ലഖ്‌നൗ: യുപിയിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം വീട്ടുതടങ്കലിന് സമാനമായ അവസ്‌ഥയിലെന്ന് പൗരാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ).

Also Read: വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ

ഈ കുടുംബത്തിന് പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും സിആർപിഎഫ് സുരക്ഷ പിൻവലിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇവരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് പിയുസിഎൽ പ്രവർത്തകർ പറയുന്നു. നിർഭയ ഫണ്ട് വഴി സർക്കാർ ഹത്രസ് കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്ന് പിയുസിഎൽ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലാതെ തിടുക്കത്തിൽ സംസ്‌കരിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കണമെന്നും സംഘടനാ അംഗങ്ങളായ കമൽ സിങ്, ഫർമാൻ നഖ്വി, അലോക് ശശികാന്ത്, കെബി മൗര്യ എന്നിവർ ആവശ്യപ്പെട്ടു.

ഒക്‌ടോബർ 27 ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പെൺകുട്ടിയുടെ കുടുംബത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് നിർദേശിച്ചത്. ഇതിനെ തുടർന്നാണ്  80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചത്.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE