ആര്ടിപിസിആര് ടെസ്റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രീംകോടതിയില് ഹരജി
ഡെല്ഹി: രാജ്യത്താകമാനം ആര്ടിപിസിആര് ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹരജി. 900 മുതല് 2800 വരെയാണ് നിലവില് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ആവശ്യം.
ലബോറട്ടറികള് കൊള്ളയാണ്...
പഞ്ചാബിലെ കര്ഷക പ്രക്ഷോഭം; 41 ട്രെയിനുകള് റദ്ദാക്കിയതായി നോര്ത്തേണ് റെയില്വേ
ന്യൂഡെല്ഹി: പഞ്ചാബിലെ കര്ഷകരുടെ പ്രക്ഷോഭം മൂലം 41 ട്രെയിനുകള് പൂര്ണമായും പതിനൊന്ന് ട്രെയിനുകള് ഭാഗികമായും സര്വീസ് അവസാനിപ്പിച്ചതായി നോര്ത്തേണ് റെയില്വേ. ന്യൂഡെല്ഹി-കത്ര റൂട്ടിലെ ട്രെയിനുകളെയാണ് കര്ഷക പ്രക്ഷോഭം കൂടുതലും ബാധിച്ചത്. നോര്ത്തേണ് റെയില്വേ...
കശ്മീരിൽ കോണ്ഗ്രസ് ഗുപ്കാർ സഖ്യത്തിനൊപ്പം തന്നെ മല്സരിക്കും
ശ്രീനഗര്: കേന്ദ്ര നേതൃത്വം അനുകൂലിച്ചില്ലെങ്കിലും വരാനിരിക്കുന്ന ജില്ലാ വികസന കൗണ്സില് തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പ്രതിപക്ഷ പാര്ട്ടികളുടെ ഗുപ്കാർ സഖ്യത്തോട് ഒപ്പം നില്ക്കുമെന്ന് ഉറപ്പായി.
ഇന്നലെ മെഹബൂബ മുഫ്തിയുടെ വസതിയില് ചേര്ന്ന സഖ്യത്തിന്റെ യോഗത്തില് രണ്ട്...
പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം
ന്യൂഡെല്ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്ട്ട്. ഗുജറാത്തിലോ ജെയ്സാല്മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്. ദീപാവലി ദിനത്തില് സൈനികര്ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്ഥിച്ചിരുന്നു.
2014ൽ പ്രധാനമന്ത്രി ആയതിന്...
ഡിസംബറോടെ 10 കോടി ഡോസ് ഒക്സ്ഫോർഡ് വാക്സിൻ ലഭ്യമാക്കും; സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്സ്ഫോർഡ് അസ്ട്രസെനക കോവിഡ് വാക്സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...
ദളിത് പെണ്കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില് യുവാവിനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
ഗൂര്ഗോണ്: ദളിത് പെണ്കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള് ക്രൂരമായി മര്ദ്ദിച്ചു. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്ഗോണില് ആകാശ് എന്ന യുവാവാണ് മര്ദ്ദനത്തെ തുടര്ന്ന്...
തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാന് കനത്ത നഷ്ടം; 8 സൈനികരെ വധിച്ചു
ന്യൂഡെൽഹി: അതിർത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. വെടിവെപ്പിൽ 8 പാക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട പാക്...
പാകിസ്ഥാന് ഷെല്ലാക്രമണം; 4 സൈനികര് ഉള്പ്പടെ 7 പേര് മരിച്ചു
ശ്രീനഗര് : നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില് 7 പേര് മരിച്ചു. നാല് സൈനികര്ക്കും മൂന്ന് സാധാരണക്കാര്ക്കുമാണ് ആക്രമണത്തില് ജീവന് നഷ്ടമായത്. മരിച്ചവരില് ഒരു സ്ത്രീയും ഉള്പ്പെടുന്നുണ്ട്.
മരിച്ച സൈനികരില് രണ്ട്...








































