ലഡാക്കിന്റെ തെറ്റായ ഭൂപടം; വിശദീകരണം തേടി കേന്ദ്രം; ട്വിറ്ററിന് നോട്ടീസ്
ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലേ ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമാക്കി കാണിക്കുന്ന ഭൂപടം പങ്കുവെച്ചതിൽ ട്വിറ്ററിനെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. സംഭവത്തിൽ വിശദീകരണം നൽകാൻ അഞ്ച് ദിവസമാണ് ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം...
കോണ്ഗ്രസ് നേതാവ് സച്ചിന് പൈലറ്റിന് കോവിഡ്
ജയ്പൂര്: കോണ്ഗ്രസ് നേതാവും രാജസ്ഥാന് മുന് ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പര്ക്കം പുലര്ത്തിയ എല്ലാവരും മുന്കരുതല് എടുക്കണമെന്നും സച്ചിന് ട്വിറ്ററിലൂടെ അറിയിച്ചു.
I have tested positive...
വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ ബിഹാറിൽ പള്ളി തകർത്തു
പാറ്റ്ന: കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിയിൽ മഗ്രിബ് പ്രാർഥന നടത്തുകയായിരുന്ന 5 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ 3 പേർക്ക് തലക്കാണ്...
പശ്ചിമ ബംഗാള് ബിജെപി അധ്യക്ഷന് നേരെ കല്ലേറ്
കൊല്ക്കത്ത: പശ്ചിമ ബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില് വാഹനത്തിന്റെ ചില്ലുകള് പൂര്ണമായും തകര്ന്നു. അലിപൂര്ദുര്...
അർണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ്; കുനാൽ കമ്രക്കെതിരെ നടപടി
ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ...
മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്
പാറ്റ്ന: ബീഹാര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് ആര് വേണമെന്ന് എന്ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്. 'എന്ഡിഎ മുന്നണിയെയാണ് ബീഹാര് ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...
ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യം
ന്യൂഡെൽഹി: ദക്ഷിണപൂർവേഷ്യൻ രാജ്യമായ ഫിലിപ്പീൻസുമായി ആയുധ കരാറിനൊരുങ്ങി ഇന്ത്യ. ഇത് സംബന്ധിച്ച കരാർ അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യുടേർട്ടും ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ്...
നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടി; ശിവസേന
മുംബൈ: നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് ബിഹാറിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ജനവിധി അത്തരത്തിലുള്ളതാണോയെന്ന് ശിവസേന ചോദിച്ചു. സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ചോദ്യങ്ങൾ ഉന്നയിച്ചത്.
ബിജെപിയും ആർജെഡിയുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ...








































