ഹിജാബ് വിവാദം; കർണാടകയിൽ ഇന്ന് കോടതി വിധി പ്രഖ്യാപിക്കും
ബെംഗളൂരു: കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിന് എതിരായ വിവിധ ഹരജികളിൽ രാവിലെ 10.30നാണ് കർണാടക ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പറയുക.
വിധി...
പ്രായപരിധി ഏർപ്പെടുത്തി സിപിഐ; ദേശീയ കൗൺസിൽ അംഗങ്ങളുടെ പരമാവധി പ്രായം 75
ന്യൂഡെൽഹി: രാജ്യത്ത് സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കർശനമാക്കുന്നു. ഡെൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ...
12-14 പ്രായത്തിലുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ കോവിഡ് വാക്‌സിനേഷൻ
ന്യൂഡെൽഹി: 12-14 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16ആം തീയതി മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്‍ത്ര സ്‌ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ്...
നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് ഒരു ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു. നാരായൺപൂരിൽ ഉണ്ടായ ഐഇഡി സ്‍ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോൺസ്‌റ്റബിളിന് പരിക്കേൽക്കുകയും ചെയ്‌തു. ഐടിബിപിയുടെ...
കോവിഡ് സഹായധനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രക്ക് അധഃപതിച്ചോ? സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് സഹായധനം നൽകാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്‌തതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നഷ്‌ടപരിഹാരത്തുക വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജസ്‌റ്റിസ് എംആര്‍ ഷാ പറഞ്ഞു.
ഇത്തരം...
തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
'ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ...
കോവിഡ് ഇന്ത്യ; 2,503 പുതിയ കേസുകൾ, കേരളത്തിൽ 885 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,503 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.47 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
4,377 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും...
ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ...







































