സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ ജിഐഡിസി ഏരിയയിലാണ് അപകടം.
ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ്...
സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും
അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷ വീഴ്‌ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ...
എയർ ഇന്ത്യ കൈമാറ്റം; സുബ്രഹ്‌മണ്യം സ്വാമിയുടെ ഹരജിയിൽ ഇന്ന് വിധി പറയും
ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്‌ത ഹരജിയില്‍ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ് ഡിഎൻ പാട്ടീല്‍,...
പഞ്ചാബിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം; സർക്കാരിനെതിരെ അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ചയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിലവിലെ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണമാണ് വേണ്ടത്. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത പഞ്ചാബ് സര്‍ക്കാരിന്...
സ്‌ഫോടനം; അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു
തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
സാംഗോംസാങ് വാട്ടർ...
നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം
ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
കോവിഡ് കേസുകൾ വർധിക്കുന്നു; ബിഹാറിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ
പട്‌ന: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ബിഹാർ. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ സാമൂഹിക പരിഷ്‌കരണ യാത്ര അവസാനിപ്പിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിവാര ജനമ്പർക്ക പരിപാടിയായ ജനതാ ദർബാറും...
സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനോട് റിപ്പോർട് തേടി ആഭ്യന്തര മന്ത്രാലയം
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. കൂടാതെ സുരക്ഷയിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയാണ് പ്രധാനമന്ത്രിയുടെ...








































