ചെന്നൈയിൽ നാളെ റെഡ് അലർട്; വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ചെന്നൈ വീണ്ടും പ്രളയഭീതിയിൽ. ഇന്ന് മുതൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ...
പാരാസെയ്‌ലിങ്ങിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികൾ വീണത് കടലിലേക്ക്, വീഡിയോ
ദിയു: പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതിമാർ ആകാശത്ത് നിന്ന് കടലിൽ പതിച്ചു. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്‌ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവരാണ്...
വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഹാമാരിയെ തുടർന്നുള്ള സാഹചര്യത്തിൽ...
24 മണിക്കൂറിൽ രാജ്യത്ത് 10,197 കോവിഡ് കേസുകൾ; രോഗമുക്‌തർ 12,134
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,197 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 15 ശതമാനം ഉയർച്ചയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തിന്റെ വിവിധ...
ഡെൽഹിക്ക് പിന്നാലെ മുംബൈയും; വായു ഗുണനിലവാരം മോശമാകുന്നു
മുംബൈ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡെൽഹിക്ക് പുറമേ മുംബൈയിലും സ്‌ഥിതി ഗുരുതരം. കഴിഞ്ഞ തിങ്കളാഴ്‌ച മുംബൈയിലെ കൊളാബയിൽ ഡെൽഹിയേക്കാൾ രൂക്ഷമായ വായു മലിനീകരണമാണ് റിപ്പോർട് ചെയ്‌തത്. കൂടാതെ നാവികസേനാ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന...
കോവിഡ് വാക്‌സിൻ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ളാദേശ്, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് കോവിഡ് വാക്‌സിന്റെ കയറ്റുമതി ഇന്ത്യ ഇപ്പോൾ പുനഃരാരംഭിച്ചത്. രാജ്യത്ത് കോവിഡ് സ്‌ഥിതി ഗുരുതരമായതിന് പിന്നാലെ...
ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി
ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...
ലഖിംപൂർ ഖേരി; അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്‌ജി, ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ നിയമിക്കുന്നതിൽ സുപ്രീം കോടതി ഉത്തരവ് ഇന്നിറങ്ങും. യുപി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട.ഹൈക്കോടതി ജഡ്‌ജിയെ നിയോഗിക്കാൻ...







































