Wed, May 13, 2026
28 C
Dubai

കേദാർനാഥ്‌ സന്ദർശനം; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേദാർനാഥ്‌ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ്‌ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്‌....

പശ്‌ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസായിരുന്നു. നേരത്തെ ആൻജിയോപ്‌ളാസ്‌റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസത്തെ...

പ്രധാനമന്ത്രി ഇന്ന് കേദാർനാഥിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. കേദാർനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദിയെത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. 2013ലെ ഉത്തരാഖണ്ഡ്...

സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ മകൻ പ്രദീഷുമാണ് മരിച്ചത്. സംഭവ സ്‌ഥലത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുതുച്ചേരിയിലെ കാട്ടുകുപ്പത്ത് കഴിഞ്ഞ ദിവസം...

സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്

ന്യൂഡെൽഹി: സർക്കാരിന് 5 വർഷം ഭരണം നടത്താൻ കഴിയുമെങ്കിൽ കർഷകരുടെ പ്രതിഷേധത്തിനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഗാസിപൂർ സമരസ്‌ഥലത്ത് മറ്റ് കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി

മുംബൈ: രാജ്യത്തെ ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപിയായ സഞ്‌ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും...

ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ

ജയ്‌പൂർ: സംസ്‌ഥാനത്ത് ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര സർക്കാർ ഇനിയും എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന...

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 പേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്‌റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യ ദുരന്തമുണ്ടായത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മദ്യം...
- Advertisement -