സിഒടി നസീർ വധശ്രമക്കേസ്; തലശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം. തലശേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
പ്രതികളെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഇവർക്കെതിരെ വധശ്രമം, ന്യായവിരുദ്ധ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജൻമനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ എത്തിക്കാനിരിക്കെയാണ്...
നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണൻ യുഡിഎഫ് സ്‌ഥാനാര്‍ഥി
പാലക്കാട്: നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണനെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടിക്ക് (സിഎംപി) അനുവദിച്ച സീറ്റാണിത്. പാര്‍ട്ടി നേതാവ് സിപി ജോണാണ് പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം...
ജില്ലയുടെ അതിർത്തികളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ കർശന പരിശോധന
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ എത്തിയ കേന്ദ്രസേനയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കള്ളപ്പണം, മദ്യം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ കടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. മാഹിയിൽ...
സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു
കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ...
പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി
കണ്ണൂർ: ജില്ലയിലെ പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കണ്ണൂർ ബോംബ് സ്‌ക്വാഡും കേളകം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വന്റെ (60) വീട്ടിൽ...
സിസിടിവി തകർത്ത് നിരവധി മോഷണം; ജില്ലയിൽ പ്രതി പിടിയിൽ
മലപ്പുറം : ജില്ലയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ മോഷ്‌ടാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം സ്വദേശിയായ വേണു(48) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചു...
കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ
പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച...







































