സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു

By Desk Reporter, Malabar News
School
Representational Image
Ajwa Travels

കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് തെളിവെടുപ്പിനായി സ്‌കൂൾ സന്ദർശിച്ചത്.

സ്‌കൂളിൽ കളിസ്‌ഥലമില്ല, ആവശ്യമായ പഠനോപകരണങ്ങളില്ല, കിണർ കമ്പിവല വിരിച്ച് സുരക്ഷിതമാക്കിയിട്ടില്ല, ചുറ്റുമതിൽ അപകടാവസ്‌ഥയിലാണ്; തുടങ്ങിയ കാര്യങ്ങളാണ് വിദ്യാർഥികളുടെ പരാതിയിൽ പറയുന്നത്.

വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിടിഎ ഭാരവാഹികളിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. കുട്ടികളുടെ പരാതിയിൽ കഴമ്പുണ്ടെന്നു കമ്മീഷൻ പറഞ്ഞു. പ്രാഥമികമായി പരിഹരിക്കാവുന്ന കാര്യങ്ങൾ മേയ് മാസത്തോടെ പൂർത്തിയാക്കണമെന്ന് നഗരസഭാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ വ്യക്‌തമാക്കി.

ശ്രീകണ്‌ഠപുരം നഗരസഭാ സെക്രട്ടറി കെപി ഹസീന, എൻജിനീയർ കെവി ഷീമ, പ്രഥമാധ്യാപിക എകെ നിർമല, പ്രിൻസിപ്പൽ ഇ കുഞ്ഞികൃഷ്‌ണൻ, സൂപ്രണ്ട് യു അനീഷ് കുമാർ, പിടിഎ പ്രസിഡണ്ട് ടികെ പ്രഭാകരൻ, കെ ജയപ്രകാശ്, കണ്ണൂർ ഡിഡിഇ അക്കൗണ്ട്സ് ഓഫീസർ പികെ മനോജ്‌ തുടങ്ങിയവർ സ്‌കൂളിൽ എത്തിയിരുന്നു.

Also Read:  ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE