സിഒടി നസീർ വധശ്രമക്കേസ്; തലശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു

By News Desk, Malabar News
Woman Death in Thrivananthapuram
Representational Image
Ajwa Travels

കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം. തലശേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

പ്രതികളെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഇവർക്കെതിരെ വധശ്രമം, ന്യായവിരുദ്ധ സംഘംചേരൽ, തെളിവ് നശിപ്പിക്കൽ ഉൾപെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്‌ത്‌, സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്‌തു, രാഗേഷ്, തുടങ്ങി പന്ത്രണ്ട് പ്രതികൾക്കെതിരെയാണ് തലശേരി പോലീസിന്റെ കുറ്റപത്രം.

2019 മേയ് 18ന് രാത്രി തലശേരി കായത്ത് റോഡിൽ വെച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ തലശേരി എംഎൽഎ എഎൻ ഷംസീറാണെന്ന് ആരോപണം ഉണ്ടായിരുന്നു.

Malabar News: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE