കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കാസർഗോഡ്: കെപിസിസി നിര്‍വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്‌റ്റീല്‍ ബോംബാക്രമണം. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുകള്‍ നിലയിലെ ജനാല പടികളും ചില്ലുകളും തകര്‍ന്നു.
രണ്ടിടങ്ങളിലായി...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റുമാണ് കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്‌റ്റംസ് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നെത്തിയ സെയ്‌ദു...
കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ...
മുക്കുപണ്ടം പണയം വെച്ച് 1.69 കോടി തട്ടിയ കേസ്; പ്രതിക്ക് മണിചെയിൻ ഇടപാടും
കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി മണിചെയിൻ മാതൃകയിലുള്ള മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ (എൽഎൽഎം)...
ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം
കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ...
മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല
വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട...
ലീഗിന് നഷ്‌ടം 8 പഞ്ചായത്തുകൾ; അന്വേഷിക്കാൻ സമിതി
മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ...
കുതിരാന്‍ തുരങ്കം; ജനുവരിയില്‍ തുറക്കാന്‍ സാധ്യത, ജോലികള്‍ പുരോഗമിക്കുന്നു
തൃശൂര്‍ : സംസ്‌ഥാനത്തെ തന്നെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തില്‍ ജോലികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ തുരങ്കപാത തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ മണ്ണിടിച്ചില്‍ തടയുന്നതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിനായി...








































