ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കമറുദ്ദീനെതിരായ നടപടി ചർച്ചയായേക്കും
കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാൻഡിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ നടപടി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. കമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത....
ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ...
പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്
പടിഞ്ഞാറത്തറ: പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്ങോടും പരിസര പ്രദേശങ്ങളിലുമാണ് രണ്ട് പേപ്പട്ടികളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം.
ചുണ്ടിനും മുഖത്തും സാരമായി കടിയേറ്റ കാഞ്ഞിരോളി...
വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം
പഴയങ്ങാടി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന വയലപ്ര പാര്‍ക്ക് ഇളവുകളുടെ ഭാഗമായി തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് 2 മണി മുതലാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്....
ചർച്ചകൾ ഫലം കണ്ടില്ല; തനിച്ച് മൽസരിക്കാൻ സിപിഐ
പൊന്നാനി: നിയോജക മണ്ഡലത്തിലെ സിപിഎം-സിപിഐ അനുരഞ്‌ജന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതിനെ തുടർന്ന് തനിച്ച് മൽസരിക്കാൻ ഒരുങ്ങി ഇരുപാർട്ടികളും. പൊന്നാനി നഗരസഭയിലും വെളിയങ്കോട് പഞ്ചായത്തിലുമാണ് സിപിഎമ്മും സിപിഐയും തനിച്ച് മൽസരിക്കുന്നത്.
ഈ മണ്ഡലങ്ങളിൽ സിപിഐക്ക് നൽകിയ...
നിരോധിത മീന്‍പിടുത്തം വര്‍ധിക്കുന്നു; കടല്‍ പട്രോളിംഗ് ശക്‌തമാക്കി അധികൃതര്‍
നീലേശ്വരം : നിരോധിത വല ഉപയോഗിച്ചുള്ള മീന്‍പിടുത്തം വര്‍ധിച്ചതോടെ ജില്ലയില്‍ കടല്‍ പട്രോളിംഗ് ശക്‌തമാക്കി. രാത്രി കാലങ്ങളില്‍ നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നതോടെ പുലര്‍ച്ചെ കടലില്‍ പോകുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക്...
കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു
കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ...
ജോലിക്ക് കൂലിയില്ല; പഞ്ചായത്ത് ഓഫീസിൽ കരാറുകാരന്റെ പരാക്രമം; പ്രസിഡണ്ടിന് മർദ്ദനം
തൃശൂർ: ചേർപ്പ് പഞ്ചായത്തിൽ വടിവാളുമായി കരാറുകാരൻ. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ കയറി മർദ്ദിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറക്കൽ സ്വദേശി...






































