കൊപ്പത്തെ കൊലവിളി മുദ്രാവാക്യം; എട്ട് പേർ കൂടി പിടിയിൽ
പാലക്കാട്: കൊപ്പത്ത് സ്‌പീക്കർ എഎൻ ഷംസീറിനും മുസ്‌ലിം ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...
ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; പ്രതികൾ പോലീസിൽ കീഴടങ്ങി
വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പ്രതികൾ പോലീസിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവരാണ്...
പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീനയെ(45) ആണ് ഓഫീസിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫെയർ സൊസൈറ്റിയിൽ...
സർക്കാർ സഹായം വൈകുന്നു; ദയാബായിയുടെ ഏകദിന ഉപവാസ സമരം ഇന്ന്
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചു സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ...
ശർക്കരയിൽ മായം; കോഴിക്കോട് കടയ്‌ക്ക് വമ്പൻ പിഴ ശിക്ഷ
കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് സ്‌ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട്...
പാലക്കാട് സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു യുവാവ് മരിച്ചു
പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപ്പാലത്തിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ചു യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പൂളപ്പറമ്പ് സ്വദേശി കൃഷ്‌ണൻ കുട്ടിയുടെ മകൻ വിജു(39)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു...
സുരേന്ദ്രനെ പിടിച്ചത് ചീങ്കണിയെന്ന് സംശയം; തിരച്ചിൽ ഇന്നും തുടരും
വയനാട്: വയനാട് മീനങ്ങാടിയിൽ പുല്ലു വെട്ടാൻ പോയപ്പോൾ കാണാതായ ക്ഷീര കർഷകനെ പിടിച്ചത് ചീങ്കണ്ണിയെന്ന് സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയിൽ കീഴാനിക്കൽ സുരേന്ദ്രനെ(55) ആണ് കാണാതായത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ വീട്ടിൽ നിന്ന്...
കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു
കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന്...








































