Wed, May 13, 2026
28 C
Dubai

മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: പുതുപൊന്നാനിയിൽ ബസ് അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു....

പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. പാലക്കാട് പ്ളായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ...

കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. മുഴുവൻ യാത്രക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നാണ് കർണാടക...

അട്ടപ്പാടിയിൽ ഭൂരഹിതർക്ക് ഉടൻ ഭൂമി: മന്ത്രി കെ രാധാകൃഷ്‌ണൻ

പാലക്കാട്: അട്ടപ്പാടിയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ കൊടുത്ത ഭൂമിയുടെയും ഇനി വിതരണം ചെയ്യാനുള്ള ഭൂമിയുടെയും കണക്കെടുക്കും. വിവിധ വകുപ്പുകളുടെ...

അതിർത്തികളിൽ നിയന്ത്രണം; തലപ്പാടിയിൽ നാളെ മുതൽ കർശന പരിശോധന

കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി. ഇതേതുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നാളെ...

കണ്ണൂർ ജില്ലയിൽ നാളെ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്‌തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ...

മീൻ വിൽപനക്കാരിയ്‌ക്ക് നടുറോഡിൽ മർദ്ദനം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്‌. വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത്...

റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്

കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി...
- Advertisement -