കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി അഞ്ചുലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി.
അജിനാസ്, റഹീസ്...
ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി...
കോളറയുടെ സാന്നിധ്യം; ഗൗരവകരമെന്ന് ഡിഎംഒ- സൂപ്പർ ക്ളോറിനേഷൻ നടത്തും
കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലാണ് വിബ്രിയോ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്താൻ ഡിഎംഒ...
ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്
കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...
മലപ്പുറം ജില്ലയിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ...
കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി....
മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. റാഗിങ്ങിന്റെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്‌നം...







































