കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ ബസ് തൊഴിലാളികളാണ്.
2020 മാര്‍ച്ച് ആദ്യവാരത്തില്‍ 17കാരിയെ കൊടുവള്ളി ബസ് സ്‌റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയു ചെയ്‌തെന്നാണ് ഇവർക്കെതിരായ കേസ്. കൂടാതെ പീഡന ദൃശ്യങ്ങൾ പകര്‍ത്തുകയും പുറത്ത് പറഞ്ഞാല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പിന്നാലെ പോലീസ് കേസെടുത്ത് പ്രതികളെ അറസ്‌റ്റ് ചെയ്യുകയും, കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്‌തു.
എന്നാൽ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ ഇരയെ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് പഠനത്തിനും ഭാവി ജീവിതത്തിനും പ്രയാസമാകുന്നതായി കാണിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് കൊടുവള്ളി പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്.
പരാതിയില്‍ തുടര്‍ നടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്കും പെൺകുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് പ്രതികളെ വീണ്ടും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Malabar News: സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം