പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്.
അതേസമയം ലോറി...
കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....
മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി
മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി...
പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു
കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 30.5 ശതമാനം കുറവ് മഴ
വയനാട്: ജില്ലയിൽ കാലവർഷം ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. 30.5 ശതമാനം കുറവ് മഴയാണ് ഈ വർഷത്തെ മൺസൂൺ സീസണിൽ ജില്ലയ്‌ക്ക് ലഭിച്ചത്. ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ...
കൊല്ലങ്കോട് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിൽ 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലങ്കോട് നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ,...
ചെങ്കളയിൽ നിപ ലക്ഷണങ്ങളോടെ അഞ്ചു വയസുകാരി മരിച്ചു
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ സാമ്പിൾ നിപ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.
കടുത്ത പനിയും ഛർദിയും...
കടയിൽ കയറി ആക്രമണം; പോലീസുകാർക്ക് എതിരെ കേസെടുക്കാൻ ഉത്തരവ്
കാസർഗോഡ്: ജില്ലയിലെ പൈവളിഗെയിലെ മൊബൈൽ കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൊബൈൽ കടയുടമ ജവാദ് ആസിഫ് നൽകിയ ഹർജിയിലാണ് കാസർഗോഡ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...







































