ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി സ്‌ത്രീയടക്കം രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്‌തിയാണ് ലീന. പിടിയിലായ സനൽ, ലീന നടത്തിയിരുന്ന...
തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍
പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ.
തിരുവിഴാംകുന്ന്...
ലൈഫ് പദ്ധതി; വയനാട്ടിൽ 296 വീടുകളുടെ നിർമാണം കൂടി പൂർത്തിയായി
വയനാട്: ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കരാർ നൽകിയ 640 വീടുകളിൽ 296 എണ്ണം പൂർത്തിയായി. കോവിഡ് രണ്ടാം തരംഗവും നിർമാണ രംഗത്തെ പ്രതിസന്ധിയുമെല്ലാം മറികടന്നാണ് ഈ മുന്നേറ്റം. അവശേഷിക്കുന്ന 344...
ഡിഎൻഎ ഫലം നെഗറ്റീവ്; പോക്‌സോ കേസിൽ 18കാരന് ജാമ്യം
മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട 18കാരന് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി 18കാരന് ജാമ്യം അനുവദിച്ചത്. 35 ദിവസം തിരൂർ...
സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്
പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി...
നെൻമാറയിലെ സോളാർ വൈദ്യുതിപ്പാടം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി
പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ്...
പ്രജീഷ് വധക്കേസ്; മൃതദേഹവുമായി പ്രതി പോകുന്ന ദൃശ്യം കണ്ടെത്തി
കണ്ണൂർ: പ്രശാന്തി നിവാസിൽ ഇ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കൊല്ലറോത്ത് അബ്‌ദുൾ ഷുക്കൂർ മൃതദേഹം പൊതിഞ്ഞുകെട്ടി സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
സ്‌കൂട്ടറിൽ മൃതദേഹം...
കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു
കാസർഗോഡ്: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ക്ളേസ് ആൻഡ് സെറാമിക്‌സിന്റെ പുതുക്കൈ യൂണിറ്റിൽ ഹൈടെക്ക് കയർ ഫാക്‌ടറി സ്‌ഥാപിക്കും. സെപ്റ്റംബർ രണ്ടാംവാരം പ്രവർത്തനം തുടങ്ങും. ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ യൂണിറ്റാണിത്. പഴയങ്ങാടിയിൽ ഒരു...







































