കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്‌റ്റ് ഭീഷണി; ആശങ്കയിൽ നാട്ടുകാർ
കോഴിക്കോട്: പേരാമ്പ്രയിൽ മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്‌ളോക്കിൽ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്‌റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഘത്തില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നതായും ആയുധങ്ങളുമായാണ് ഇവർ എത്തിയതെന്നും നാട്ടുകാർ പറയുന്നു.
വീടുകളിലെത്തിയ...
കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോഴിക്കോട് നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെലക്ഷനിൽ ജില്ലയിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പ്ളസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ്...
ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി
പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ...
ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന
വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം...
കുരങ്ങിനെ പിന്‍തുടര്‍ന്ന് 15കാരൻ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു
മലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 15കാരനായ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് കാണാതായത്.
ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന്...
എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി
കാസർഗോഡ്: മുടങ്ങി കിടക്കുന്ന പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി. 'ഞങ്ങൾക്കും ഓണം ഉണ്ണണം' എന്ന ആവശ്യം ഉന്നയിച്ചാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ അമ്മമാർ പട്ടിണി...
മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും...
പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ
പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...







































