എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി

By Trainee Reporter, Malabar News
Strike
Ajwa Travels

കാസർഗോഡ്: മുടങ്ങി കിടക്കുന്ന പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി. ‘ഞങ്ങൾക്കും ഓണം ഉണ്ണണം’ എന്ന ആവശ്യം ഉന്നയിച്ചാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ അമ്മമാർ പട്ടിണി സമരം നടത്തിയത്.

അഞ്ചു മാസമായി എൻഡോസൾഫാൻ ബാധിതർക്ക് പെൻഷൻ മുടങ്ങികിടക്കുകയാണ്. പട്ടികയിൽപ്പെട്ട ജില്ലയിലെ ആറായിരത്തിലധികം ദുരിതബാധിതർക്കായിരുന്നു പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടന്നത്.

സമരം കാസർഗോഡ് ബ്ളോക്ക് മെമ്പർ ജമീല അഹമ്മദ് ഉൽഘാടനം ചെയ്‌തു. നൂറുകണക്കിന് ദുരിതബാധിത കുടുംബങ്ങൾ വീടുകളിലും മറ്റു പൊതുയിടങ്ങളിലും ഉപവാസ സമരം നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.

Read Also: മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE