ധനലക്ഷ്‌മി കവലയിൽ അപകടം പതിവാകുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം
കണ്ണൂർ: ഏറെ ജനത്തിരക്കും വാഹനക്കുരുക്കുമുള്ള ധനലക്ഷ്‌മി കവലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്‌ഥിതിയാണിവിടെ. വ്യാഴാഴ്‌ച രാവിലെ 6.50ഓടെ ഇവിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച്...
‘നിലാവ്’ പാതിയിൽ മുടങ്ങി; തെരുവുകൾ ഇരുട്ടിൽ തന്നെ
വയനാട്: തെരുവുകളിൽ വെളിച്ചം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നിലാവ്; പദ്ധതി പാതി വഴിയിൽ മുടങ്ങിയതോടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഗ്രാമപ്പഞ്ചായത്തിലെ 22 വാർഡുകളിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നതിനാണ് 2020ൽ 'നിലാവ്'...
ഓക്‌സ്‌ഫോര്‍ഡ് – മഅ്ദിന്‍ സഹകരണത്തിൽ ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു
മലപ്പുറം: കോവിഡ് കാലത്തെ ലീഡേഴ്‌സിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസുമായി സഹകരിച്ച് ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു.
'ലോകമാകമാനം നേരിടുന്ന അനിശ്‌ചിതാവസ്‌ഥ സ്‌ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും ബാധിക്കുന്നുണ്ട്. വിശേഷിച്ചും വിദ്യഭ്യാസ...
എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല നാളെ, ജൂലൈ 30ന്
മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജൂലൈ 30ന് നാളെ വെള്ളിയാഴ്‌ച മീഡിയാ ശില്‍പശാല സംഘടിപ്പിക്കും.
വൈകിട്ട് 3.30ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്...
താജുല്‍ ഉലമാ ടവര്‍ യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം; കേരള മുസലിം ജമാഅത്ത്
മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായി എടരിക്കോട് നിർമിക്കുന്ന 'താജുല്‍ ഉലമ ടവര്‍' യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
സുന്നി പ്രസ്‌ഥാനങ്ങളുടെ മുന്നേറ്റത്തിന്റെ അജയ്യനായ അമരക്കാരന്‍ മര്‍ഹൂം...
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ...
മണ്ണാർക്കാട് ബയോഗ്യാസ് പ്ളാന്റിൽ വൻ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരിക്ക്
പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടുത്തം. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുമുണ്ട്.
തോട്ടുകാടുമലയിൽ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്....
മലപ്പുറത്ത് രോഗികൾ കൂടുന്നു; ഇന്ന് മൂവായിരത്തിന് മുകളിൽ രോഗ ബാധിതർ
മലപ്പുറം: ജില്ലയിൽ രോഗവ്യാപനം ഉയർന്നു തന്നെ. ജില്ലയിൽ ഇന്ന് 3679 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗവ്യാപനം കൂടുതലാണ്. മലപ്പുറം ഒഴികെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിലേറെ രോഗികൾ...







































