ഓക്‌സ്‌ഫോര്‍ഡ് – മഅ്ദിന്‍ സഹകരണത്തിൽ ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു

By Desk Reporter, Malabar News
Dr Siju Thomas Thottappilly is taking classes at the Leadership Summit
ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഡോ സിജു തോമസ് തോട്ടപ്പിള്ളി ക്‌ളാസെടുക്കുന്നു
Ajwa Travels

മലപ്പുറം: കോവിഡ് കാലത്തെ ലീഡേഴ്‌സിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസുമായി സഹകരിച്ച് ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു.

ലോകമാകമാനം നേരിടുന്ന അനിശ്‌ചിതാവസ്‌ഥ സ്‌ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും ബാധിക്കുന്നുണ്ട്. വിശേഷിച്ചും വിദ്യഭ്യാസ സ്‌ഥാപനങ്ങൾ, വളർന്നു വരുന്ന തലമുറക്ക് വഴികാണിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവരാണ്. ഇത്തരം സ്‌ഥാപനങ്ങളും അതിന്റെ നേതൃനിരയിലുള്ളവരും ഈ കാലത്തിനെ നേരിടാൻ പ്രാപ്‌തരാകണം. അത് മനസിലാക്കിയാണ് മഅ്ദിന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചത്‘ – മഅ്ദിന്‍ അധികൃതർ വ്യക്‌തമാക്കി.

ക്രൈസിസ് മാനേജ്മെന്റ്, ഡിസിഷൻ മേക്കിങ്, ഇമോഷണൽ ബാലൻസിങ് തുടങ്ങിയ അതിപ്രധാന വിഷയങ്ങളിലുള്ള ഒരു ടോകാണ് ഇന്ന് മഅ്ദിന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റിൽ നൽകിയത്. സാമൂഹികവും, സാമ്പത്തികവും, മാനസികവുമായ ഒട്ടനവധി പ്രതിസന്ധികളെ നേതൃനിരയിലുള്ളവർ അതി ജീവിക്കണം. എങ്കിൽ മാത്രമേ വിജയകരമായി ഈ കാലത്തിനെ പ്രതിരോധിച്ച് മുന്നേറാൻ സാധിക്കു. അതിന് നേതൃനിരയിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ ഒരു ചെറിയ പാക്കേജായിരുന്നു ഇന്നത്തെ മഅ്ദിനിലെ ടോക്‘ – ക്‌ളാസിന് നേതൃത്വം നല്‍കിയ ഡോ. സിജു തോമസ് തോട്ടാപ്പിള്ളിപറഞ്ഞു.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉൽഘാടനം ചെയ്‌തു. ഡോ. സിജു തോമസ് തോട്ടാപ്പിള്ളി ക്‌ളാസിന് നേതൃത്വം നല്‍കി. അക്കാദമിക് ഡയറ്കടർ മുഹമ്മദ് നൗഫല്‍ കോഡൂര്‍, ഏബ്ള്‍ വേള്‍ഡ് സിഇഒ അസ്‌റത്ത്, മഅ്ദിന്‍ മാനേജര്‍ സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Most Read: സംസ്‌ഥാനത്ത് മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘം നാളെയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE