തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

By News Desk, Malabar News
kannur fire accidents
Representational image
Ajwa Travels

വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ രണ്ടാഴ്‌ചയിലേറെയായി വീട്ടിൽ ഒറ്റയ്‌ക്ക്‌ താമസിക്കുകയായിരുന്നു. പാലക്കാട് മകളുടെ വീട്ടിൽ ആയിരുന്ന ഭാര്യ ഇന്ന് തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്‌ധർ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റുമോർ‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്ന് മേപ്പാടി പോലീസ് അറിയിച്ചു.

Read Also: മണ്ണാർക്കാട് ബയോഗ്യാസ് പ്ളാന്റിൽ വൻ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE