മണ്ണാർക്കാട് ബയോഗ്യാസ് പ്ളാന്റിൽ വൻ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരിക്ക്

By Desk Reporter, Malabar News
fire-at-biogas-plant in Mannarkkad
Ajwa Travels

പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടുത്തം. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുമുണ്ട്.

തോട്ടുകാടുമലയിൽ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം തുടങ്ങിയപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാല്‍ ഇതിനിടയിൽ വീണ്ടും സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഫാക്‌ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്. ആറ് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Most Read:  ‘വയനാട്ടിലെ കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണം’; കേന്ദ്രമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE