കടലേറ്റം രൂക്ഷം; അരയൻ കടപ്പുറത്തെ കടൽഭിത്തി തകർന്നു
പരപ്പനങ്ങാടി: ഇന്നലെ ഉണ്ടായ ശക്‌തമായ വേലിയേറ്റത്തെ തുടർന്ന് അരയൻകടപ്പുറത്തെ കടൽഭിത്തി തകർന്നു. കടൽഭിത്തിയുടെ മുകൾ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കടലേറ്റം രൂക്ഷമായാൽ ഭിത്തി മുഴുവനായും തകർന്നു വീഴാവുന്ന അവസ്‌ഥയിൽ ആണുള്ളത്. ഇതോടെ വീടുകളിലേക്ക്...
ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ; നടപടിയുമായി ജില്ലാ...
കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ...
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു
കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും.
അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി...
കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു
കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. മമ്മൂട്ടിക്കൊപ്പം നടൻ രമേശ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എലത്തൂർ പോലീസാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം...
മദ്യത്തിനായി നീളുന്ന വരി നടപ്പാതയിലും; പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണം
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്‌തമാകുന്നു. രണ്ടാം നിലയിലാണ് ഇവിടെ നിലവിൽ മദ്യഷോപ്പ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആളുകൾക്ക് മദ്യം വാങ്ങാൻ വരി നിൽക്കാൻ പോലും...
കാസര്‍ഗോഡ് തിങ്കളാഴ്‌ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; നിർദ്ദേശങ്ങളുമായി കളക്‌ടര്‍
കാസര്‍ഗോഡ്: ജില്ലയിൽ തിങ്കളാഴ്‌ച മുതൽ വാക്‌സിൻ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്‌ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ ഉൾപ്പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്‌ടർ ഭണ്ഡാരി...
കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം
പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...
പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...







































