85 കുപ്പി മദ്യം പിടികൂടി
വടകര: എക്‌സൈസും വടകര അർപിഎഫും വടകര റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്‌ഥനില്ലാത്ത നിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഗോവയിൽ മാത്രം വിൽപന...
വനത്തില്‍ കയറി കാട്ടുപന്നി വേട്ട; സംഘത്തിലെ ഒരാള്‍ അറസ്‌റ്റിൽ
കോഴിക്കോട്: വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ കോടഞ്ചേരി മീൻമുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്നും...
രാജിവയ്‌ക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്ക് എതിരെ ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി
കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം.
കെ സുധാകരനെ അധ്യക്ഷ സ്‌ഥാനത്തേക്ക്...
മാനന്തവാടിയിലെ തോൽവി; ഡിസിസി സെക്രട്ടറി രാജിവച്ചു
മാനന്തവാടി: വയനാട് ഡിസിസി സെക്രട്ടറി രാജിവെച്ചു. സെക്രട്ടറി എംജെ ബിജു ഡിസിസി പ്രസിഡണ്ടിന് രാജി കത്ത് കൈമാറി. മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജുവിന്റെ രാജി....
മൃതദേഹം മാറി നൽകി പാലക്കാട് മെഡിക്കൽ കോളേജ്; ജീവനക്കാരന്റെ തെറ്റെന്ന് ആശുപത്രി അധികൃതർ
പാലക്കാട് : സംസ്‌ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിന് പിന്നാലെ പാലക്കാട് മെഡിക്കൽ കോളേജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിയതായി പരാതി. പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ഇവിടെ രണ്ട്...
വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...
പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്‌തഫ കോടതിയിലേക്ക്
മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽവിയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെപിഎം മുസ്‌തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്....
കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള്‍ കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...








































