വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണം; ചെന്നിത്തല

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള ആഹ്‌ളാദം മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സൗജന്യ വാക്‌സിന് പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടെങ്കിൽ വാക്‌സിൻ വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു. സംസ്‌ഥാന ബജറ്റിൽ കോവിഡ് വാക്‌സിന് തുക വകയിരുത്തേണ്ടത് അത്യാവശ്യമായിരുന്നു എന്നും സർവകക്ഷി യോഗത്തിന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗണിന് യുഡിഎഫിന് താൽപര്യമില്ല. ഇനിയൊരു ലോക്ക്ഡൗൺ കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. അതേസമയം വാരാന്ത്യ ലോക്ക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ സ്വീകാര്യമാണ്. കണ്ടെയ്ൻമെന്റ് സോണ്‍ വേണ്ടിടത്ത് അത് നടപ്പാക്കണം. കടകളുടെ സമയം രാത്രി ഒമ്പത് മണിയാക്കിയാൽ തിരക്ക് കുറ‍യുമെന്നും മറ്റ് വിഷയങ്ങൾ തീരുമാനിക്കേണ്ടത് സംസ്‌ഥാന സർക്കാർ ആണെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.

Read also: ചെങ്കോട്ട സംഘർഷം; ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE