തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും കേന്ദ്ര സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് സംഘം ഇന്ന് വിലയിരുത്തും. ഇതിനായി സംസ്‌ഥാനത്തെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡല്‍ ഓഫീസറുമായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്‌ച നടത്തും. അതിന് ശേഷം 11 മണിയോടെ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായും, വൈകുന്നേരം 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്‍പിമാരുമായും ചര്‍ച്ച നടത്തും.
Read also : എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു