കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം

By Team Member, Malabar News
Covid Vaccination
Ajwa Travels

ന്യൂഡെൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്‌ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശിച്ചത്.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. നിലവിൽ 14 മുതൽ 19 ശതമാനം വരെയാണ് കേരളത്തിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്നതിനാൽ അയൽ സംസ്‌ഥാനങ്ങളിലേക്കും രോഗവ്യാപന സാധ്യത ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും, വിനോദസഞ്ചാരം അടക്കമുള്ളവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.

Read also: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE