ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. കേസിൽ എസ്‌എഫ്‌ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹരജിയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെയും ആദായനികുതി വകുപ്പിന്റെയും ആരോപണം.
ചെലവുകൾ പെരുപ്പിച്ചുകാട്ടിയ സിഎംആർഎൽ അഴിമതിപ്പണം ആ വകയിൽ ഉൾപ്പെടുത്തി. കോർപറേറ്റ് സ്‌ഥാപനത്തെ ഉപയോഗിച്ച് സങ്കൽപ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ഡെൽഹി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ വ്യക്‌തമാക്കുന്നു.
രാഷ്‌ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ട്. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചിലവാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി. കോർപറേറ്റ് സ്‌ഥാപനത്തെ ഉപയോഗിച്ചുള്ള അഴിമതിയാണ് നടന്നത്. നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം