റാബി വിളകളുടെ താങ്ങുവില ഉയർത്തി; കേന്ദ്രസർക്കാർ

By Team Member, Malabar News
Rabi Cropes
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് റാബി വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. ഗോതമ്പ്, ബാർലി എന്നിവയടക്കമുള്ള 5 വിളകളുടെ താങ്ങുവിലയാണ് ഇപ്പോൾ ഉയർത്തിയത്. ഗോതമ്പിന് ക്വിന്റലിന് 2,015 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 1,975 രൂപയായിരുന്നു.

റാബി വിളകളുടെ താങ്ങുവില ഉയർത്തിയ തീരുമാനം ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ 8 സംസ്‌ഥാനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പിയൂഷ് ഗോയല്‍ എന്നിവർ വ്യക്‌തമാക്കിയത്‌. കൂടാതെ വസ്‍ത്ര നിര്‍മാണ മേഖലക്ക് ഉൽപാദന അനുബന്ധ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് 10,683 കോടി രൂപ ലഭ്യമാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

Read also: നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE