പെരിയയിലെ 4 ഏക്കറിൽ ചെറുവനം ഉണ്ടാക്കാൻ ഒരുങ്ങി കേന്ദ്ര സർവകലാശാല

By Staff Reporter, Malabar News
central-university-kasargod
Representational Image
Ajwa Travels

പെരിയ: നാലേക്കറിൽ ചെറുവനം നിർമിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. ക്യാംപസ് വികസന കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ദേശീയ പാതക്കരികിലാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിൽ അധികം മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്.

വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വർലു മരം നട്ട് പദ്ധതി ഉൽഘാടനം ചെയ്‌തു. ഒപ്പം അധ്യാപകരും ജീവനക്കാരും മരം നട്ടു. ഇലവങ്കം, ഇലിപ്പ, ഈട്ടി, ഉരുപ്പ്, കമ്പകം, നീർമരുത്, ഞാവൽ, നെല്ലി, മുള തുടങ്ങി കേരളത്തിലെ കാലാവസ്‌ഥയിൽ സ്വാഭാവികമായി വളരുന്ന മരങ്ങളാണ് ഇവിടെ നട്ട് പരിപാലിക്കുക.

Read Also: ഉൽഘാടന ചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE