ജ്വല്ലറിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപെട്ടു; പ്രതി കർണാടകയിൽ പിടിയിൽ

By Team Member, Malabar News
arrest
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്‌ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷൈജുവാണ്(34) അറസ്‌റ്റിലായത്‌. നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപം യൂണിറ്റി ടവറിലെ കെഎംകെ സൺസ് ജ്വല്ലറിയിൽ ഫെബ്രുവരി 13ന് ഉച്ചക്ക് 1 മണിയോടെയാണ് മോഷണം നടന്നത്.

ജ്വല്ലറിയിൽ വച്ച് സ്വർണ്ണമാലയുടെ തൂക്കം പരിശോധിക്കുന്നതിന് ഇടയിൽ ജ്വല്ലറി ഉടമയായ കെ ബാലകൃഷ്‌ണന്റെ കയ്യിൽ നിന്നുമാണ് ഷൈജു മാല തട്ടിപ്പറിച്ച് ഓടി രക്ഷപെട്ടത്. എന്നാൽ ഇയാളുടെ സിം ഇല്ലാത്ത ഫോൺ കടയിൽ മറന്നു വച്ചാണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് അതിൽ നിന്നും ശേഖരിച്ച വിരലടയാളവും, സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

പ്രതിക്കെതിരായ തെളിവുകൾ കർണാടകയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തിരുന്നു. തുടർന്ന് മറ്റൊരു കേസിൽ അറസ്‌റ്റിലായ ഷൈജുവിനെ സിസിടിവി ദൃശ്യങ്ങളും മറ്റും ഉപയോഗിച്ച് തിരിച്ചറിയുകയായിരുന്നു. നിലവിൽ കർണാടക പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് നീലേശ്വരം എസ്ഐ പികെ സുമേഷ് വ്യക്‌തമാക്കി.

Read also : ശബരിമല; കടകംപള്ളിയുടെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE