ചൊവ്വാഴ്‌ചയും മഴ കനത്തേക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

By Staff Reporter, Malabar News
Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ചയും അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.

കോട്ടയം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്‌ക്ക് സാധ്യതയുള്ളത്. ശേഷിക്കുന്ന എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്‌ടോബര്‍ ഏഴ് വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു ദിവസമായി സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഴ ശക്‌തമാണ്.

അതേസമയം ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും, ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കേരള-കർണാടക തീരങ്ങളിൽ നിന്നും നാളെ വരെ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Most Read: കർഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാൻ തയ്യാറാകണമെന്ന് യെച്ചൂരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE