ബിനീഷിനെതിരെ ഇഡി കുറ്റപത്രം ഉടന്‍; സ്വാഭാവിക ജാമ്യം തടയല്‍ ലക്ഷ്യം

By Team Member, Malabar News
Malabarnews_bineesh kodiyeri
Representational image
Ajwa Travels

ബെംഗളൂര് : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. അടുത്ത തിങ്കളാഴ്‌ചക്ക് മുന്‍പായി പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്. ഈ മാസം അവസാനത്തോടെ ബിനീഷിനെ അറസ്‌റ്റ് ചെയ്‌ത് 60 ദിവസം പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം നേടാന്‍ കഴിയുമെന്നത് കണക്കിലെടുത്താണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള നീക്കവുമായി ഇഡി മുന്നോട്ട് പോകുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്‌ടോബർ 29ആം തീയതിയാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂര് സെഷന്‍സ് കോടതിയില്‍ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബിനീഷ് കോടിയേരി.

Read also : ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE