അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില്‍ തന്നെ ആദ്യം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ അഭിമാനമായ ശസ്ത്രക്രിയ നടന്നത്. ഇതോടെ കോവിഡ് ബാധിച്ച് ശ്വാസകോശം തകര്‍ന്നുപോയ നാല്‍പ്പത്തിയെട്ടുകാരന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശമാണ് കോവിഡ് രോഗിക്ക് മാറ്റിവച്ചത്.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നാല്‍പത്തിയെട്ടുകാരന് ജൂണ്‍ എട്ടിനാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ജൂണ്‍ ഇരുപതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവസ്ഥ ഗുരുതരമായതോടെ വിമാന മാര്‍ഗം ഇദ്ദേഹത്തെ ചെന്നൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് എംജിഎം ഹെല്‍ത്ത് കെയറിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

ഏഷ്യയില്‍ തന്നെ ഇതാദ്യമായാണ് കോവിഡ് ബാധിച്ച വ്യക്തിയില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്ന് എം ജി എം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്വാസകോശത്തിന് പുറമെ ഹൃദയം, കൈകള്‍, ചര്‍മ്മം, കരള്‍ എന്നിങ്ങനെ മാറ്റിവെക്കാന്‍ കഴിയുന്ന എല്ലാ അവയവങ്ങളും നല്കാന്‍ സന്നദ്ധമാണെന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഭാര്യ അറിയിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 27 ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ പരിപൂര്‍ണ്ണ വിജയമായിരുന്നെന്നും രോഗി ഐസിയുവില്‍ സുഖം പ്രാപിച്ചുവരികയാണെന്നും എംജിഎമ്മിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവിടെ വെച്ചു തന്നെയാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടന്നത്. മുംബൈ സ്വദേശിനിയായ യുവതിക്കാണ് യുവാവിന്റെ കൈകള്‍ പിടിപ്പിച്ചിരിക്കുന്നത്. 2014 ല്‍ നടന്ന തീവണ്ടി അപകടത്തിലാണ് ഇവര്‍ക്ക് കൈകള്‍ നഷ്ടമായത്.

മാതൃകാ പരമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കുകയും അനേകം പേര്‍ക്ക് സഹായമാകുകയും ചെയ്ത മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഭാര്യയോടും ബന്ധുക്കളോടുമുള്ള നന്ദിയും സ്‌നേഹവും അവയവങ്ങള്‍ സ്വീകരിച്ചവരും അവരുടെ ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE