തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; സികെ ജാനുവിന് സസ്‍പെൻഷൻ

By Syndicated , Malabar News
ck-janu
Ajwa Travels

വയനാട്: തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ അധ്യക്ഷ സികെ ജാനുവിനെ പാർട്ടി സസ്‍പെൻഡ് ചെയ്‌തു. സികെ ജാനുവിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തതായും പാർട്ടി സംസ്‌ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു.

ബിജെപി നേതാക്കളുമായി ചേർന്ന് ജാനു ഫണ്ട് തിരിമറിയും വോട്ട് മറിക്കലും നടത്തിയെന്നാണ് നേതൃത്വത്തിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥിയായിരുന്നു സികെ ജാനു. 2016ലെ തിരഞ്ഞെടുപ്പിൽ 27,920 വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ 15,198 വോട്ടുകൾ മാത്രമാണ് നേടാനായത്.

Read also: തോല്‍പെട്ടിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE