സംസ്‌ഥാനത്തെ ബാറുകള്‍ തുറക്കല്‍; തീരുമാനം ഇന്ന്

By News Desk, Malabar News
MalabarNews_kerala bars reopen
Ajwa Travels

തിരുവനന്തപുരം: ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണരുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കും ഉന്നതതല യോഗത്തില്‍ ഇന്ന് ഉണ്ടാവുന്നത്.

രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എം.ഡി എന്നിവര്‍ പങ്കെടുക്കും. സംസ്‌ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്. എന്നാല്‍ മറ്റ് സംസ്‌ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് വീണ്ടും മുഖ്യമന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിക്കുക ആയിരുന്നു. നിലവില്‍ ബാര്‍ കൗണ്ടറുകളില്‍ പാഴ്‌സല്‍ വില്‍പ്പന മാത്രമാണുള്ളത്.

Read Also: സനൂപിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുള്ള സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE