അസമിൽ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
cow slaughter bill

ഗുവാഹത്തി: അസമില്‍ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചത്. ബംഗ്ളാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് അസം വഴി പശുക്കളുടെ അന്തര്‍ സംസ്‌ഥാന ഗതാഗതം നിരോധിക്കുന്നത് എന്നാണ് വിശദീകരണം.

അസമിന് അകത്തേക്കോ പുറത്തേക്കോ കന്നുകാലികളെ കൊണ്ടുപോകുന്നതും നിരോധിക്കും. അസമില്‍ ഗോമാംസം വില്‍ക്കുന്നത് പരിമിതപ്പെടുത്താനും ബില്ലില്‍ നിർദ്ദേശമുണ്ട്. ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനൻമാര്‍, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങളിൽ ഇത് വിൽക്കാൻ അനുവദിക്കില്ല.

ഏതെങ്കിലും ക്ഷേത്രത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവിലോ ഹിന്ദു മതസ്‌ഥാപനങ്ങളുടെ പരിസരത്തോ ഗോമാംസം വില്‍ക്കാന്‍ അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നുണ്ട്. വ്യവസ്‌ഥകള്‍ ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ പിഴയും ലഭിക്കുമെന്ന് ബില്ലില്‍ വ്യക്‌തമാക്കുന്നു.

Read Also: പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19 മുതൽ ആഗസ്‌റ്റ് 13 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE