സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ (തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം) ഉല്‍ഘാടനം നിര്‍വഹിക്കുക ആയിരുന്നു അദ്ദേഹം.

സുരക്ഷിതമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശമാണെന്നും തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്ക് ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്‌ഥാന സര്‍ക്കാരിനു കീഴില്‍ ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതില്‍ ബദല്‍ നയങ്ങളുയര്‍ത്തി രാജ്യത്തിന് മാതൃകയായ സംസ്‌ഥാനമാണ് കേരളം. വ്യത്യസ്‌ത സാഹചര്യത്തിലും അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്ന 24,300 ഓളം സ്‌ഥാപനങ്ങള്‍ സംസ്‌ഥാനത്തുണ്ട്. എല്ലാ സ്‌ഥാപനങ്ങളും അപകടമുക്തമാക്കുന്നതില്‍ സര്‍ക്കാരിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ടെന്നും 2030 ഓടെ ഒരു അപകടവുമില്ലാത്ത വ്യവസായ മേഖല യാഥാര്‍ഥ്യമാക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ വിഭാവനം ചെയ്യുന്ന പാതയിലേക്കാണ് നമ്മളും നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക, തൊഴില്‍ മേഖലകളിലെ ശ്രദ്ധേയ ചുവടുവെപ്പുകളില്‍ ഒന്നായ ഈ പരിശീലനകേന്ദ്രം നാലരക്കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ സ്‌ഥാപിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റല്‍ ലൈബ്രറി, ശീതികരിച്ച പരിശീലന ഹാള്‍ എന്നിവയും കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

Read Also: ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം

സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്‌ട്ര തൊഴില്‍ സംഘടന, ജര്‍മ്മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ ഉദ്യോഗസ്‌ഥര്‍ക്കും തൊഴിലാളികള്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.

രാസ അപകടങ്ങള്‍ ഉണ്ടായാല്‍ വ്യവസായശാലകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരെയും ജില്ലാ ദുരന്തനിവാരണ അധികാരികളെയും പെട്ടെന്ന് ജാഗ്രതപ്പെടുത്തുന്ന സംവിധാനം 2021ല്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഹൈദരാബാദിലെ ദേശീയ റിമോട്ട് സെന്‍സിംഗ് ഏജന്‍സി, ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE