തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്‌തതയില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. റവന്യൂ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞത് കേരളത്തിലെ ബിജെപിയുടെ അഭിപ്രായമാണ്, അല്ലാതെ പ്രധാനമന്ത്രിയുടെ അഭിപ്രായമല്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കും. റവന്യൂ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്, സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സില്‍വര്‍ലൈന്‍ സമരത്തിന് പിന്നില്‍ കോ-ലീ-ബി സഖ്യമാണ്. ബിജെപി ജാഥയെ സ്വീകരിക്കാന്‍ മുസ്‌ലിം നേതാക്കള്‍ പോയത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നാളെ ബിജെപിയുടെ ജാഥയെ സ്വീകരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി പോയാലും അൽഭുതമില്ല. ബിജെപി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ് പോകുന്നു. കോ-ലീ-ബി സഖ്യം ഇതില്‍ നിന്ന് വ്യക്‌തമാണ് എന്നും കോടിയേരി പറഞ്ഞു.
സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലിടുന്നത് കെ റെയില്‍ ആണ്, റവന്യൂ വകുപ്പല്ല. അതിനാല്‍ കല്ലിടല്‍ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഡിപിആറിന് അന്തിമ രൂപം ആയിട്ടില്ല. സില്‍വര്‍ ലൈനില്‍ സിപിഐക്ക് എതിര്‍പ്പുണ്ടെങ്കില്‍ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. സിപിഐക്ക് എതിര്‍പ്പുണ്ടങ്കില്‍ അത് സിപിഎമ്മില്‍ അറിയിക്കാനുള്ള അവകാശം ഇപ്പോള്‍ ഉണ്ട്. സില്‍വര്‍ ലൈന്‍ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. നഷ്‌ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി